കൽപ്പറ്റ: വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. മുന്നണികള്‍ ആവേശകരമായ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകുകയാണ്. തിരഞ്ഞെടുപ്പിന് വെറും മൂന്ന് ദിവസങ്ങള്‍ ബാക്കിയിരിക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കൂറ്റന്‍ പ്രചാരണ പരിപാടികള്‍ നടത്തുകയാണ്. കോൺഗ്രസിനെ അവഹേളിക്കാനും ആരോപണങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് സിപിഎമ്മും ബിജെപിയും പ്രചാരണം നടത്തുന്നത്. കോൺഗ്രസിനെതിരെ സിപിഎമ്മും ബിജെപിയും ഒരേ ആരോപണങ്ങളും പ്രചാരണ രീതികളും പിന്തുടരുമ്പോൾ സംസ്ഥാന തലത്തിൽ തന്നെ സിജെപി ( കമ്യുണിസ്റ്റ് ജനതാ പാർട്ടി ) നിലവിൽ വന്നതായി കരുതാം. പാലക്കാട്ടും ചേലക്കരയിലും സമാനമായ രീതിയിൽ തന്നെ രഹസ്യ സഖ്യത്തിലാണ് ഇരു പാർട്ടികളും. സത്യൻ മൊകേരിയെ നാണം കെടുത്തിയാലും വേണ്ടില്ല കോൺഗ്രസ് ഭൂരിപക്ഷം കുറയ്ക്കാൻ ബി ജെ പി ക്ക് വോട്ട് ചെയ്യാനാകും സി പി എം ശ്രമിക്കുക. വോട്ട് ബിജെപിക്ക് മറിക്കാനുള്ള ചുമതല ഡിവൈഎഫ്ഐക്കും 50 വയസ്സിൽ താഴെയുള്ള സിപിഎം പ്രവർത്തകർക്കും ആണ് നൽകിയിട്ടുള്ളതെന്ന് ത്തിൽ പ്രതിഷേധമുള്ള സിപിഎം കാർ പറയുന്നതായി കോൺഗ്രസിൻ്റെ വിവിധ നേതാക്കൾ നേതൃത്വത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പാലക്കാട് നീല ട്രോളിബാഗ് വിഷയത്തിൽ എ.എ.റഹിമും വി.വി.രാജേഷും ഒന്നിച്ചാണ് പദ്ധതികൾ ആവിഷ്കരിച്ചതും പ്രതിഷേധിച്ചതും. എം.ബി.രാജേഷിനും അളിയനുമായിരൂന്നു കളമൊരുക്കാനുള്ള ഉത്തരവാദിത്തം. പക്ഷെ പാളിപ്പോയതോടെ നാണംകെട്ടെങ്കിലും സിജെപി രംഗപ്രവേശം ചെയ്തതിൻ്റെ ആഹ്ളാദത്തിലാണ് സിപിഎമ്മിലേയും ബിജെപിയിലയും ഒരു വിഭാഗം. തൃശൂരിലും ഇത്തരമൊരു കൂട്ടുകെട്ട് ഒരുക്കിയാണ് സുരേഷ് ഗോപിയെ സി പി എം വിജയിപ്പിച്ചെടുത്തത്. വരും നാളുകളിൽ ബംഗാൾ മോഡലിൽ പാർട്ടി ഓഫിസുകളും പ്രസ്ഥാനവും ബിജെപിക്ക് വിട്ടുകൊടുക്കാനോ വിൽക്കാനോ ഉള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇക്കാര്യങ്ങൾക്ക് മറയിടാനും യോജിക്കാനും വേണ്ടിയാണ്
കിറ്റ് വിവാദമുയർത്തി കോൺഗ്രസിനെ അവഹേളിക്കാൻ ഇരു പാർട്ടകളും ശ്രമിക്കുന്നത്. കോൺഗ്രസ് കിറ്റും മേപ്പാടി പഞ്ചായത്ത് കിറ്റും ഒക്കെ മണ്ഡലത്തിൽ ചൂടേറിയ ചര്‍ച്ചയാക്കി മാറ്റാനുള്ള ശ്രമത്തിന് കാരണം. പ്രിയങ്ക ഗാന്ധിയെ പോലെ വിശാലമായ കഴ്ചപ്പാടും പദ്ധതികളും ഉള്ള സ്ഥാനാത്ഥിയെ വയനാടിന് വേണമെന്നിരിക്കെ വളിച്ച രാഷ്ടീയവുമായി കോൺഗ്രസിനെ വഷളാക്കി ചിത്രീകരിക്കാനാണ് ശ്രമം നടന്നു വരുന്നത്. പ്രചാരണവും കൂടുതല്‍ ശ്രദ്ധനേടുന്നു
Campaign reaches final stage - Is CJP real?